കൊവിഡ‍് 19 : സംസ്ഥാനത്ത് ഇന്ന് 272 പുതിയ കേസുകള്‍; 111 പേർക്ക് രോഗമുക്തി

Jaihind News Bureau
Tuesday, July 7, 2020

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൊവിഡ‍് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്.

രോഗം സ്ഥിരീകരിച്ചത് : മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർകോ‍ട് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂർ 10, കോട്ടയം, വയനാട് – 3, ഇടുക്കി 1

രോഗമുക്തി :പാലക്കാട് 23, എറണാകുളം 20, പത്തനംതിട്ട 19, മലപ്പുറം 10, കണ്ണൂർ 9, കോഴിക്കോട്, തൃശൂർ, കൊല്ലം- 6, ആലപ്പുഴ 4, തിരുവനന്തപുരം, വയനാട് – 3, കോട്ടയം, ഇടുക്കി 1