വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ കേരളത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. ബന്ധുക്കളേയും ഇഷ്ടക്കാരേയും അടിച്ചുകൊന്ന പ്രതി അഫാനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കൊല്ലാനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. 6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍ നടത്തി. തിങ്കളാഴ്ച രാവിലെ ഉമ്മയെയാണ് പ്രതി അഫാന്‍ ആദ്യം ആക്രമിക്കുന്നത് ്. രാവിലെ 10 മണിയോടെയായിരുന്നു ആദ്യ ആക്രമണം. ഉമ്മയോട് അഫാന്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനാല്‍ കഴുത്തില്‍ ഷോള്‍ മുറുക്കി അബോധാവസ്ഥയിലാക്കി. ഉമ്മ മരിച്ചെന്നു കരുതിയാണ് ഉച്ചയ്ക്ക് 1.15 ഉമ്മുമ്മ സല്‍മ ബീവിയുടെ വീട്ടില്‍ എത്തുന്നത്. ഉമ്മുമ്മയോടും പണം ആവശ്യപ്പെട്ടു. തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മാല മോഷ്ടിച്ചു.
സ്വര്‍ണവുമായാണ് പ്രതി വെഞ്ഞാറമൂട് എത്തുന്നത്. സ്വര്‍ണ്ണം പണയം വച്ച് പണം വാങ്ങി. അപ്പോഴേയ്ക്കും ബാപ്പയുടെ സഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. സ്വര്‍ണ്ണം വിറ്റ പണം കൊണ്ട് വെഞ്ഞാറമൂട് നിന്ന് ചുറ്റിക വാങ്ങി ബാഗിലാക്കി. വൈകിട്ട് 3 മണിയോടെ ബാപ്പയുടെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ആക്രമിച്ചു. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. ഒരു പ്രതികരണത്തിനു പോലും ഇയാള്‍ സമയം കൊടുക്കാതെ അവരേയും തലയ്ക്കടിച്ചു കൊന്നു. 4 മണിയോടെ ഫര്‍സാനയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വൈകിട്ട് മൂന്നര വരെ ഫര്‍സാന വീട്ടില്‍ ഉണ്ടായിരുന്നു. പിന്നാലെ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി. അഫാന്‍ ബൈക്കില്‍ എത്തി കൂട്ടികൊണ്ടുപോകുകയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ എത്തിച്ചശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ചു തലയില്‍ പ്രഹരിച്ചാണ് കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫര്‍സാനയും ഉള്‍പ്പെട്ടതായി വ്യക്തമായത്.
അവസാനം സ്‌ക്കൂളില്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സഹോദരന്‍ ഉമ്മയെ അന്വേഷിച്ചു. ഇതോടെ അഫ്‌സാനെയും തലയ്ക്കടിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടില്‍ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് വീട്ടില്‍ നിന്ന് സ്റ്റേഷനില്‍ പോയി കീഴടങ്ങിയതെന്നാണ് പോലീസ് വിശദീകരണം.
പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍. എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുദര്‍ശന്‍ പറഞ്ഞു. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള ഉമ്മ ഇപ്പോഴും ചികിത്സയിലാണ്. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് ഇന്ന് പോലീസ് നല്‍ുകുന്ന സൂചന.സാധാരണ മനോനിലയിലുള്ളര്‍ ചെയ്യുന്ന കാര്യങ്ങളല്ല പ്രതി ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.