വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം കേരളം മുഴുവന്‍ കേട്ട പ്രസ്താവനയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത് കേരളം തള്ളിയ പ്രസ്താവനയാണ്. വര്‍ഗ്ഗീയവാദികള്‍ വെറുപ്പിന്റെ പ്രചരണം നടത്തുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം പ്രത്യേക രാജ്യമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശം. ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ജില്ലയിലും വ്യാപകമായ പ്രതിഷേധമാണ് അലയടിച്ചത്. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ജില്ലയില്‍ ഈഴവര്‍ക്ക് അവഗണനയാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന.