മുഖ്യമന്ത്രിയ്ക്കായി ‘കടല്‍ കടന്ന പി ആര്‍ വര്‍ക്ക്’ ! ദുബായിലും പിണറായിയ്ക്കായി ഫുള്‍ പേജ് പത്രപരസ്യം

Jaihind News Bureau
Monday, December 1, 2025

ദുബായ് : മുഖ്യമന്ത്രി പിണറായി വിജയനായി പത്രങ്ങളില്‍ വീണ്ടും ഫുള്‍ പേജ് പരസ്യം നല്‍കി പി ആര്‍ വര്‍ക്ക് !. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഫുള്‍പേജ് പരസ്യം പ്രസിദ്ധീകരിച്ചത്. ദുബായില്‍ നിന്നും അച്ചടിയ്ക്കുന്ന മലയാളം പത്രങ്ങളിലാണ് ഒന്നാം പേജിലും, പുറകിലെ പേജിലുമായി, തിങ്കളാഴ്ച പരസ്യം പ്രത്യക്ഷപ്പെട്ടത്.

മുഖ്യമന്ത്രിയ്ക്ക് ദുബായിലേക്ക് സ്വാഗതം എന്ന തലക്കെട്ടിലാണിത്. പരസ്യത്തിന് ആശംസയുമായി ചില സ്വകാര്യ കമ്പനികളുടെ ലോഗോകളും ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു പത്രത്തിലെ ഫുള്‍ പേജ് പരസ്യത്തില്‍, ആശംസകളുമായി ഷാര്‍ജയിലെ ചില സാംസ്‌കാരിക സംഘടനകളുടെ പേരുകളാണ് വെച്ചത്. ഇതില്‍ സിപിഎം അനുഭാവ സംഘടനകളും ഉള്‍പ്പെടുന്നു. പിണറായി വിജയനെ പി ആര്‍ വിജയന്‍ എന്ന്, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും ഈ കൂറ്റന്‍ പത്രപരസ്യങ്ങള്‍.

REPORT : ELVIS CHUMMAR , JAIHIND TV DUBAI