ഇ ബുള്‍ജെറ്റിനെ പൂട്ടി പൊലീസ് ; കലാപാഹ്വാനത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസ്

Jaihind Webdesk
Tuesday, August 10, 2021

കണ്ണൂർ : പൊതുമുതൽ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും  ‘ഇ ബുള്‍ജെറ്റ്’ സഹോദരന്മാർക്കെതിരെ കേസെടുത്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ആരാധകരുടെ നിയമവിരുദ്ധ കമന്‍റുകൾ പരിശോധിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേസ് എടുത്തിട്ടുണ്ട്.

കുറ്റകൃത്യത്തിന്‍റെ ലൊക്കേഷൻ കണ്ടെത്തും. സൈറണ്‍ മുഴക്കി വാഹനം ഓടിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകി. വ്ലോഗർമാർ പ്രസ് സ്റ്റിക്കർ ദുരുപയോഗം ചെയ്തതിലും നടപടിയുണ്ടാകും. അന്വേഷണത്തിന്‍റെ ഭാഗമായി വീഡിയോകൾ ഫ്രീസ് ചെയ്യാൻ നിർദേശം നൽകി. വീഡിയോകൾ ഡിലീറ്റ് ചെയ്യാതിരിക്കാൻ നടപടി സ്വീകരിക്കും.