കോൺഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദ പരാമർശം : പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറെന്ന് പ്രതിപക്ഷ നേതാവ്

Monday, December 13, 2021

സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള പൊലീസിന്‍റെ സമീപനം  ആനി രാജയുടെയും ഡി രാജയുടെയും നിരീക്ഷണം ശരിവയ്ക്കുന്നതാണ്. ആലുവയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിമാൻഡ് റിപ്പോർട്ടിലെ  തീവ്രവാദ പരാമർശം ശെരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ പ്രവർത്തകരോട് ഇത്തരം നടപടികൾ വേണ്ട. സംഘപരിവാർ മനസ് ഇവിടെ നടക്കില്ലന്നും വിഡി സതീശൻ കൊല്ലത്ത് മാധ്യമപ്രവർത്തകരോട്  പറഞ്ഞു.