വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്ലാന്‍റേഷൻ ഫെഡറേഷൻ INTUC നിയമസഭാ മാർച്ച്‌ നടത്തി; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുക, ലൈഫ് മിഷൻ ഭവന പദ്ധതി തോട്ടം തൊഴിലാളികൾക്ക് കൂടി നൽകുക, തൊഴിൽ കരം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്ലാന്‍റേഷൻ ഫെഡറേഷൻ ഐഎന്‍ടിയുസി (INTUC) യുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള സ്ത്രീകൾ അടക്കമുള്ള തോട്ടം തൊഴിലാളികൾ നിയമസഭയിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികൾ നടത്തിയ മാർച്ച്‌ നിയമസഭയ്ക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് തൊഴിലാളികൾ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി. ഫെഡറേഷൻ പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ പി.ജെ ജോയ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ്‌ ആർ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി.

എംഎല്‍എമാരായ ടി സിദ്ദിക്ക്, റോജി എം ജോൺ എന്നിവരും ജോർജ് കരിമറ്റം, അലി വയനാട്, സിറിയക് തോമസ്, മുന്‍ എംഎല്‍എ എ.കെ മണി, സി.ആർ നജീബ്, അയ്യപ്പൻ കുമളി, പ്രതാപൻ, മലയാലപ്പുഴ ജ്യോതിഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment