അഴിമതിയിലും വിലക്കയറ്റത്തിലും കേരള ജനത പൊറുതിമുട്ടുന്നു; രമേശ് ചെന്നിത്തല

Thursday, November 10, 2022

 

തിരുവനന്തപുരം: അഴിമതിയും വിലക്കയറ്റവും കൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രൂക്ഷമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഐഎൻടിയുസി സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ് സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന അവസരവാദ രാഷ്ടീയമാണ് സിപിഎം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ, വി.ആർ പ്രതാപൻ, പാലോട് രവി തുടങ്ങിയവർ പ്രതിഷേധ സദസിന് നേതൃത്വം നൽകി.