Kerala nuns arrested| കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് സി എസ് ഐ സഭ; ആരെയും നിര്‍ബന്ധിച്ചു മതം മാറ്റുന്നില്ലെന്നും സഭ

Jaihind News Bureau
Monday, July 28, 2025

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ശക്തമായി അപലപിക്കുന്നതായും, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സി  എസ് ഐ സഭ.. കന്യാസ്ത്രീകളെ അകാരണമായിട്ടാണ് ജയിലടിച്ചതെന്നും സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കെ. ചെറിയാന്‍ കോട്ടയത്ത് പറഞ്ഞു.. ഒരു സഭയും ആരെയും നിര്‍ബന്ധിച്ചു മതം മാറ്റുന്നില്ല.. ഇപ്പോള്‍ ഇന്ത്യയില്‍ കൊണ്ടുവന്നിട്ടുള്ള ചില സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നിട്ടുള്ള നിയമങ്ങള്‍ അത് ആളുകളെ അനാവശ്യമായി തുറങ്കലിലടയ്ക്കുന്ന ഒരു പരിശ്രമമാണ് നടക്കുന്നത്.. അതുകൊണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു..

കേന്ദ്ര ഗവണ്‍മെന്റ് ഉള്‍പ്പെടെ അക്കാര്യത്തില്‍ ഇടപെടണം, ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കും ക്രൈസ്തവ സമൂഹത്തിന് ആകമാനമുള്ള ഭയാശങ്ക അകറ്റുവാനുള്ള ഉത്തരവാദിത്വം കേന്ദ്ര ഗവണ്‍മെന്റിനുണ്ടെന്നതില്‍ സി എസ് ഐ സഭ ഉറച്ചു നില്‍ക്കുന്നു.. കേരളത്തിലെ വിവിധ സഭകളും, ബിഷപ്പുമാരും തമ്മിലുള്ള ചര്‍ച്ചയില്‍ ഈ വിഷയം വന്നിട്ടുണ്ട്.