പുതു തലമുറക്ക് അനുകൂലമായ മാറ്റങ്ങൾ കേരളത്തിലുണ്ടാകണം: ആൻ്റോ ആൻ്റണി എംപി

Jaihind News Bureau
Monday, January 26, 2026

പത്തനംതിട്ട: കേരളത്തിൽ കാലുറപ്പിച്ച് നിൽക്കാൻ യുവാക്കൾക്ക് അവസരമൊരുക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ആൻ്റോ ആൻ്റണി എംപി. പുതു തലമുറക്ക് അനുകൂലമായ മാറ്റങ്ങൾ സംസ്ഥാനത്തുണ്ടാകണം. ജെൻസി തലമുറയുടെ താത്പര്യങ്ങൾ പരിഗണിച്ച് മുന്നോട്ട് പോയാൽ ഭാവി കേരളത്തിൻ്റെ പുരോഗതിക്ക് ഗുണകരമാകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

ഇവിടെ ജീവിക്കണം, ഇവിടെ ജയിക്കണം എന്ന സന്ദേശം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ ഹാളിൽ സംഘടിപ്പിച്ച ജെൻസ് മീറ്റ് – അപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ ഇടത് സർക്കാർ വഞ്ചിച്ചെന്നും ,നിരാശ ബാധിച്ച യുവ തുലമുറയുടെ പ്രതിഷേധം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും വ്യക്തമാക്കി.

ജില്ലാ പ്രസിഡൻ്റ് അലൻ ജിയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി ജന: സെക്രട്ടറി പഴകുളം മധു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല, ഡോ.റോസമ്മ ഫിലിപ്പ്, ഡിസിസി ജന : സെക്രട്ടറി റോബിൻ പരുമല,എൻ.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖ ബൂസ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ,മുഹമ്മദ് ഷമ്മാസ് ,സംഘടനാ ജന: സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, തൗഫീക്ക് രാജൻ, ആഘോഷ് .വി .സുരേഷ്, രാഹുൽ കൈതയ്ക്കൽ, മുൻ ജില്ലാ പ്രസിഡൻ്റ് സോണി.എം.ജോസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തഥാഗത് ബി കെ, മുഹമ്മദ്‌ സാദിഖ്, ക്രിസ്റ്റോ വർഗീസ് മാത്യു,ജില്ലാ ഭാരവാഹികളായ മെബിൻ നിരവേൽ, ജോൺ കിഴക്കേതിൽ, ജോഷ്വാ ടി വിജു, റോഷൻ റോയി, എലൈൻ മാത്യു, അബു എബ്രഹാം, നിതിൻ മല്ലശ്ശേരി,സ്റ്റൈൻസ് ജോസ്, ബിനിൽ ബിനു, ജെറിൻ ജോയിസ്, അക്സ, ആരോൺ,നസീം, ടോണി ഇട്ടി, അമൽ എന്നിവർ പ്രസംഗിച്ചു.