പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് വേണ്ടി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പാര്‍ലമെന്റിലെ ശൂന്യ വേളയില്‍ ഹൈബി ഈഡന് ആവശ്യപ്പെട്ടു. 2018 ആഗസ്ററ് രണ്ടാം വാരത്തിലെ മഹാപ്രളയത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നഷ്ടമായി എന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മത്സ്യതൊഴിലാളികള്‍ക്ക് അവരുടെ ജീവിതോപാധി നഷ്ടമായി എന്നും എം.പി പറഞ്ഞു. കേരള സര്‍ക്കാര്‍ 5616.7 രൂപയുടെ സാമ്പത്തീക സഹായം ആവശ്യപ്പെട്ടിട്ടുള്ളതില് 2904.8 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
2004 ലെ സുനാമി ദുരിത കാലത്ത് അന്നത്തെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പാക്കേജ് അതേപടി അംഗീകരിക്കപ്പെട്ടിരുന്നു. നിലവില്‍ നിരവധി എന്‍.ജി.ഒ കളും കോര്‍പ്പറേറ്റുകളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ സഹായിച്ചു വരുന്നുണ്ട്.
പ്രളയാനന്തര ആവശ്യ വിലയിരുത്തല്‍ സര്‍വ്വേ പ്രകാരം 26718 കോടി രൂപയുടെ നഷ്ടപരിഹാരം കണക്കാക്കപ്പെട്ടിട്ടുണ്ട്. 31000 കോടി രൂപയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആവശ്യമായി വരിക. മറ്റ് പോംവഴികളില്ലാത്ത ഈ സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തീക സഹായത്തിനായി പ്രത്യേക പാക്കേജ് അനിവാര്യമായിരിക്കുകയാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളി കളുടെയും പുനരധിവാസത്തിന് ഊന്നല്‍ നല്കുന്ന പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും, സംസ്ഥാന സര്‍ക്കാരിന് പരിമിത വിഭവങ്ങള്‍ കൊണ്ട് ഈ സാഹചര്യം കൈകാര്യം ചെയ്യാനാവില്ല എന്ന സ്ഥിതിയില്‍ പ്രത്യേക പാക്കേജ് മാത്രമാണ് ഏക പോം വഴി എന്നും ഹൈബി ഈഡന് എം.പിപറഞ്ഞ