സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ഡൌൺ ഇളവുകള്‍

Jaihind Webdesk
Tuesday, June 15, 2021

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾ സമ്മർദങ്ങൾ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശഭരണ സ്ഥാപനങ്ങളെ കഌസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം.

നാല് മേഖലകളായി തിരിച്ച് നിയന്ത്രണം. ടിപിആർ 30% ൽ കൂടിയ സ്ഥലങ്ങളിൽ  ട്രിപ്പിൾ ലോക്ഡൗൺ, ടിപിആർ 20% – 30% – നിലവിലെ ലോക്ഡൗൺ തുടരും,  ടിപിആർ 8% – 20%  -കർശന നിയന്ത്രണം, ടിപിആർ – 8% ൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണ്‍ തുടരും. അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം. ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ. ഷോപ്പിങ് മാളുകൾ തുറക്കില്ല. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ േതാതിൽ അനുവദിക്കും. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. സെക്രട്ടേറയറ്റിൽ 50 ജീവനക്കാർ ഹാജരാകണം. വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.