കേ​ര​ള​ത്തി​ന്‍റെ ലോക്ക് ഡൗൺ ഇളവുകൾ ഇ​ന്ന​റി​യാം

രാ​ജ്യ​ത്ത് അ​ട​ച്ചി​ട​ല്‍ മേ​യ് മൂ​ന്നു​വ​രെ നീ​ട്ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ന് എ​ന്തൊ​ക്കെ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​മെ​ന്ന് ഇ​ന്ന​റി​യാം. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡിലെ പൊതു സ്ഥിതിയും സർക്കാർ വിലയിരുത്തും. രോഗത്തിന്‍റെ വ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.

പരമ്പരാഗത തൊഴിലിടങ്ങൾക്കും കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതൽ ഇളവ് ഉണ്ടാകും. കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിൽ ഇളവുണ്ടാകും. പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശം ഉളളതിനാൽ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരും തുടരും.

സംസ്ഥാനം പ്രതീക്ഷിച്ച ഇളവുകൾ കേന്ദ്രത്തിൻറെ മാർഗ്ഗ നിർദ്ദേശത്തില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.

Comments (0)
Add Comment