Kerala Local Election 2025| അതിവേഗം… ബഹുദൂരം; തിരുവനന്തപുരം നഗരസഭയിലെ 14 സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു, നേമം ഷജീര്‍ സ്ഥാനാര്‍ത്ഥി

Jaihind News Bureau
Tuesday, November 4, 2025

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാംഘട്ടമായി പ്രഖ്യാപിച്ചത്. നേമം ഷജീര്‍ നേമം വാര്‍ഡില്‍ ജനവിധി തേടും. യുവത്വത്തിനും പരിചയസമ്പന്നതയ്ക്കും പ്രാമുഖ്യം നല്‍കി, വിജയസാധ്യതയുള്ളവരെയാണ് കോണ്‍ഗ്രസ് ഇത്തവണ കളത്തിലിറക്കുന്നത്. വനിതാ പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.

നേരത്തെ 48 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ 63 സ്ഥാനാര്‍ത്ഥികളായി. ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍ അറിയിച്ചു.