തൃക്കാക്കരയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കേരള ജനതാ പാർട്ടി

Wednesday, May 18, 2022

 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കേരള ജനതാ പാർട്ടി. കെ റെയിൽ ഉൾപ്പെടെയുള്ള പിണറായി സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരായ പ്രതിഷേധം അറിയിച്ചാണ് കേരള ജനതാ പാർട്ടിയുടെ തീരുമാനം. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പിന്തുണയ്ക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽ കണ്ട് നിലപാട് അറിയിച്ച നേതാക്കൾ പിന്നീട് വാർത്താക്കുറിപ്പിലൂടെയും ഇക്കാര്യം വ്യക്തമാക്കി.