‘വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്’; സംസ്ഥാന സര്‍ക്കാരിനെതിരെ ശശി തരൂര്‍

Jaihind Webdesk
Sunday, December 4, 2022

പത്തനംതിട്ട: വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാടെന്ന് ശശി തരൂര്‍ എംപി. തൊഴിലില്ലായ്മ കേരളത്തില്‍ കൂടിക്കൂടി വരുന്നു. യുവജനങ്ങളില്‍ 40%  പേര്‍ക്കും ഇവിടെ ജോലിയില്ല. കടമെടുപ്പ് പരിധി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് ധനകാര്യ മന്തി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു, എന്നിട്ട് വോട്ട് വാങ്ങുന്നുവെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. പത്തനംതിട്ടയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ശശി തരൂര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.