കേരളത്തിലുള്ളത് മോദി ഭരണകൂടത്തിന്‍റെ കാർബൺ കോപ്പി : കെ.സി വേണുഗോപാൽ


മോദി ഭരണകൂടത്തിന്‍റെ കാർബൺ കോപ്പിയാണ് കേരളത്തിലുള്ളതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കൊല്ലത്ത് കോൺഗ്രസ് നേതാവ് പി എ അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ തുടർന്നു വരുന്ന ഭരണകൂട ഭീകരതയെ അതേപടി പകർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി .

പി. എ അസീസ് സ്മാരക സമിതി പ്രസിഡന്‍റ് അഡ്വ. എ.ഷാനവാസ് ഖാൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കെ സി ജോസഫ് എംഎൽഎ വിദ്യാഭ്യാസ എൻഡോവ്മെന്‍റുകൾ വിതരണം ചെയ്തു. നേതാക്കളായ ശൂരനാട് രാജശേഖരൻ കെ.സി.രാജൻ, ബിന്ദു കൃഷ്ണ, എ ഹിദൂർ മുഹമ്മദ്, ജി.പ്രതാപവർമ്മ തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.

KC Venugopal
Comments (0)
Add Comment