കേരളത്തില്‍ ഭരണം നടത്തുന്നത് ഹൃദയമില്ലാത്ത സര്‍ക്കാരെന്ന് പ്രതിപക്ഷം. സംസ്ഥാനത്തെ പരിതാപകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിച്ച സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ അക്കമിട്ട് തുറന്നുകാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിലൂടെ സര്‍ക്കാരിനെ സഭയില്‍ വിചാരണ ചെയ്തു. സര്‍ക്കാരിന്റെ സിസ്റ്റം മാനേജ്മെന്റ് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നികുതി പിരിവിലും നികുതി ഘടനയിലും ശാസ്ത്രീയമായ ഒരു സമീപനം കൈക്കൊള്ളുവാന്‍
സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തെ അപകടകരമായ കടക്കെണിയില്‍ ആക്കിയ സര്‍ക്കാരിന്റെ പിടിപ്പുകേടുകളും ധൂര്‍ത്തും ധനകാര്യ മാനേജ്മെന്റിലെ പിഴവുകളും അക്കമിട്ട് നിരത്തിയാണ് ഡോ. മാത്യു കുഴല്നാടന് അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. വന്‍കിടക്കാരില്‍ നിന്നും ബാറുകളില്‍ നിന്നും നികുതി പിരിവില്‍ വന്‍ വീഴ്ചകള്‍ സര്‍ക്കാര്‍ വരുത്തുമ്പോള്‍ പണം ഒക്കെ പാര്‍ട്ടിക്കാരുടെ കൈകളിലേക്ക് എത്തുകയാണെന്ന് കുഴല്നാടന് കുറ്റപ്പെടുത്തി. കേരളത്തില്‍ ഭരണം നടത്തുന്നത് ഹൃദയമില്ലാത്ത സര്‍ക്കാരെന്ന് മാത്യു കുഴല്നാടന് കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ സിസ്റ്റം മാനേജ്മെന്റ് പൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നികുതി പിരിവിലും നികുതി ഘടനയിലും ശാസ്ത്രീയമായ ഒരു സമീപനം കൈക്കൊള്ളുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സംസ്ഥാന ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത ധനപ്രതിസന്ധിയില്‍ കേരളം കൂപ്പുകുത്തുകയാണെന്നദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തില്‍ സംസാരിച്ച പി കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന്റെ നികുതി പിരിവിലെ പിടിപ്പുകേടുകള്‍ എടുത്തുകാട്ടി.
പതിവുപോലെ കേന്ദ്രസര്‍ക്കാരിനെ പഴിചാരി തടി തപ്പുവാനുള്ള ശ്രമമാണ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ധനകാര്യ മന്ത്രി ബാലഗോപാല്‍ സ്വീകരിച്ചത് കേരളത്തിന്റെ അപകടകരമായ ധനസ്ഥിതിയെ സംബന്ധിച്ചുള്ള ചൂടേറിയ ചര്‍ച്ചകളാണ് അടിയന്തര പ്രമേയത്തില്‍ സഭയില്‍ ഉയര്‍ന്നത്.