2024 ലെ കേരളത്തിലെ അവധി ദിനങ്ങള്‍; സര്‍ക്കാര്‍ അറിയിപ്പ് പുറത്ത്

Jaihind Webdesk
Monday, November 20, 2023

 

 

 

2024 ലെ അവധി ദിനങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ അറിയിപ്പ് പുറത്ത് വന്നു. സംസ്ഥാനത്തെ കേന്ദ്ര ഗവണ്‍മെന്റ് ഓഫിസുകളുടെ അവധി ദിനങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. 2024 ല്‍ മൊത്തം 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാര്‍ക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനം എടുത്തത്. മൊത്തം അവധി ദിനങ്ങളില്‍ ഏപ്രില്‍ 10: ഈദുല്‍ ഫിത്വര്‍ (റംസാന്‍) , ജൂണ്‍ 17 – ഈദുല്‍ സുഹ (ബക്രീദ്), ജൂലൈ 16-മുഹറം, സെപ്തംബര്‍ 16 – നബിദിനം എന്നിവ ചന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാന്‍ സാധ്യതയുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് ഈ ദിവസങ്ങള്‍ക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകള്‍ക്കും അവധി. 43 നിയന്ത്രിത അവധി ദിനങ്ങളില്‍ 2 എണ്ണം ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഈ പട്ടികയില്‍ ജനുവരി 2 മന്നംജയന്തി, ജനുവരി 14 മകരസംക്രാന്തി, മാര്‍ച്ച് 12 അയ്യാവൈകുണ്ഠ സ്വാമിജയന്തി, മാര്‍ച്ച് 31 ഈസ്റ്റര്‍, ഏപ്രില്‍ 13 വിഷു, ഓഗസ്റ്റ് 8 കര്‍ക്കടകവാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്തംബര്‍ 7 ഗണേശചതുര്‍ത്ഥി, സെപ്തംബര്‍ 14 ഒന്നാംഓണം, സെപ്തംബര്‍ 15 തിരുവോണം, സെപ്തംബര്‍ 16 മൂന്നാംഓണം, സെപ്തംബര്‍ 17 നാലാം ഓണം, സെപംതംബര്‍ 21 ശ്രീനാരായണ ഗുരു സമാധിദിനം എന്നീ വിശേഷദിനങ്ങളും ഉള്‍പ്പെടുന്നു.