ചരിത്രം കുറിച്ച് കേരളം ഫൈനല്‍ ഉറപ്പിച്ചു. മല്‍സരം സമനിലയിലായിട്ടും ഗുജറാത്തിനെതിരെ നേടിയ 2 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡാണ് കേരളത്തെ ഫൈനലിലേക്ക് കടത്തിയത്. ഇതാദ്യായാണ് കേരളം സെമി കടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 26 ന് നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ കേരളത്തിന് എതിരെ വിദര്‍ഭയാണ് മല്‍സരിക്കുന്നത്. മുംബൈയെ തോല്‍പ്പിച്ച് ഇന്ന് തന്നെയാണ് വിദര്‍ഭയും ഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നത്.
അഞ്ചാം ദിനമായ ഇന്ന് നിര്‍ണായക ഘട്ടത്തിലായിരുന്നു കേരളവും ഗുജറാത്തും. ഫൈനല്‍ പ്രവേശനം ആര് നേടും എന്ന് ഗതി മാറിയായിരുന്നു ഇരു ടീമുകളുടെയും പ്രകടനം. രാവിലെ മല്‍സരം പുനരാരംഭിക്കുമ്പോള്‍ 3 വിക്കറ്റുകള്‍ നേടി ലീഡ് നേടുക എന്നതായിരുന്നു കേരളത്തിന്റെ ലക്ഷ്യം. വിക്കറ്റുകള്‍ നഷ്ടമാക്കാതെ 28 റണ്‍സ് എടുത്ത് ഫൈനല്‍ ഉറപ്പിക്കാന്‍ ഗുജറാത്തും മുന്നിട്ടിറങ്ങി. കളി തുടങ്ങി ആദ്യ നിമിഷങ്ങളില്‍ ഗുജറാത്തിന് വിജയ സാധ്യത കൂടുതല്‍ ആയിരുന്നു. അത്രയും പ്രതിരോധത്തില്‍ നിന്നും 3 വിക്കറ്റുകളും അനായാസം എടുത്ത് കേരളം കപ്പിനരികെ എത്തിയിരിക്കുകയാണ്. ഇനി ഒരു മല്‍സരം കൂടി വിജയിച്ചാല്‍ കേരളം ആ സ്വപ്‌ന നേട്ടത്തില്‍ എത്തിച്ചേരും. കപ്പിനരികില്‍ പോലും എത്താന്‍ സാധിക്കാത്ത ദുര്‍ബലരായ ടീം എന്ന ലേബലില്‍ നിന്നും ചരിത്രം തിരുത്തിക്കുറിക്കാന്‍ കേരളം 26 ന് ഇറങ്ങുകയാണ്. ആ ദിനം ചരിത്രത്തില്‍ എഴുതി ചേര്‍ക്കാന്‍ ഇടയാക്കുമോ എന്ന് തന്നെയാണ് ആരാധകരും ഉറ്റു നോക്കുന്നത്.