കാസര്‍കോട് ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ ഇടപെട്ടു

Jaihind Webdesk
Tuesday, February 19, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ഇന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ട് കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പരാതി നല്‍കിയിരുന്നു. സംഭവം ഞെട്ടിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞതായി പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി.