സിപിഎം പ്രതിക്കൂട്ടിലായ കേസുകളില്‍ അന്വേഷണം ഒഴിവാക്കാന്‍ നീക്കം ; ഫീസിനത്തില്‍ മാത്രം സർക്കാർ ചെലവിട്ടത് കോടികള്‍

Jaihind Webdesk
Thursday, August 26, 2021

കൊച്ചി : സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള അഭിഭാഷകര്‍ക്ക് കോടികള്‍ ചെലവഴിച്ചെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. പെരിയ ഇരട്ടകൊലപാതകത്തിന് ഫീസിനത്തില്‍ 8 ലക്ഷവും, ഷുഹൈബ് കേസില്‍ 86 ലക്ഷവും അഭിഭാഷക ഫീസിനത്തിലായി നല്‍കി. 2016 മുതല്‍ 2021 മെയ് 31 വരെയുള്ള കാലയളവിലാണ് ഫീസിനത്തില്‍ 5.03 കോടിയിലധികം (5,03,40,000) രൂപ ചെലവഴിച്ചത്.

സര്‍ക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് എത്തിയത്. ഇവരുടെ യാത്രാ ചെലവ് ഉള്‍പ്പടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ഇവരുടെ വിമാന യാത്രയ്ക്ക് 25 ലക്ഷത്തിലധികം രൂപയും, താമസ-ഭക്ഷണ ചെലവിനായി എട്ടര ലക്ഷവും ചെലവാക്കി.