കേരളത്തിന് ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്‌നേഹ സഹായം

Friday, August 24, 2018

പ്രളയ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരുടെ സ്‌നേഹ സഹായം. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും കയറ്റിയ ലോറികൾ ആന്ധ്രക്കാരുടെ സ്‌നേഹസഹായവുമായി യാത്ര തിരിച്ചു. രാജ്യസഭ എം.പി. കെ.വി.പി. രാമചന്ദ്ര റാവു ഒരു ലോറി നിറയെ അരി സംഭാവനയായി നൽകി.

ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ലോറി ഫ്‌ളാഗ് ഓഫ് ചെയ്തു.