48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മന്ത്രി വി.എന്‍. വാസവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൊവിനോ തോമസ് മികച്ച നടനായും റിമ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം അവാര്‍ഡ് സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് നല്‍കി ആദരിച്ചു.
മികച്ച സിനിമയായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാമത്തെ മികച്ച ചിത്രം ‘സൂക്ഷ്മദര്‍ശിനി’യാണ്. ഇന്ദു ലക്ഷ്മിയാണ് മികച്ച സംവിധായിക. രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ചിന്നു ചാന്ദിനിയും ഷംല ഹംസയും പങ്കിട്ടു. സൈജു കുറുപ്പ് മികച്ച രണ്ടാമത്തെ നടനായി. ബാബു ആന്റണിക്കും ജഗദീഷിനും റൂബി ജൂബിലി പുരസ്‌കാരം ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവരും പങ്കെടുത്തു.