കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ; റാങ്ക് പട്ടിക പ്രഖ്യാപിച്ചു

Jaihind Webdesk
Tuesday, September 6, 2022


കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. 77005 പേർ പരീക്ഷ എഴുതിയതിൽ 58570 പേർ യോഗ്യത നേടി. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബൈജു രണ്ടാം റാങ്കും കൊല്ലം സ്വദേശി നവ്ജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും നേടി. തൃശൂർ സ്വദേശി ആൻ മേരി ക്കാണ് നാലാം റാങ്ക്. 77005 പേർ പരീക്ഷ എഴുതിയതിൽ 58570 പേർ യോഗ്യത നേടി. 50858 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. തൃശൂരിൽ മന്ത്രി ആർ ബിന്ദുവാണ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്.

ആദ്യ 100 റാങ്ക് നേടിയവരിൽ 81 പേർ ആൺകുട്ടികളും 19 പേർ പെൺകുട്ടികളുമാണ്. എറണാകുളത്ത് നിന്ന് 21 പേരും തിരുവനന്തപുരത്തു നിന്നും 18 പേരും തൃശൂരിൽ നിന്ന് 12 പേരും ആദ്യ നൂറ് റാങ്കിൽ ഇടം നേടി. ജൂലൈ 4 നാണ് എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ നടന്നത്.