ലൈഫ് മിഷൻ : റെഡ് ക്രസന്‍റ് കരാറിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

Jaihind News Bureau
Sunday, September 20, 2020

ലൈഫ് മിഷൻ റെഡ് ക്രസന്‍റ് കരാറിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ ലോകസഭയിൽ. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് മറുപടി നൽകിയത്.

കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടില്ല. യുഎഇ കോണ്‍സുലേറ്റുമായും ലൈഫ് മിഷൻ പദ്ധതിയുമായും സംസ്ഥാന സർക്കാർ നടത്തിയ ഇടപാടുകൾ ചട്ടവിരുദ്ധം എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു.