സംസ്ഥാനത്ത് 31,959 പേര്‍ക്കുകൂടി കൊവിഡ്, 49 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 28.37%

Jaihind Webdesk
Sunday, May 2, 2021

തിരുവനന്തപുരം :  കേരളത്തിൽ 31,959 പേർക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,60,58,633 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവ് ആയവർ

കോഴിക്കോട് 4238
തൃശൂര്‍ 3942
എറണാകുളം 3502
തിരുവനന്തപുരം 3424
മലപ്പുറം 3085
കോട്ടയം 2815
ആലപ്പുഴ 2442
പാലക്കാട് 1936
കൊല്ലം 1597
കണ്ണൂര്‍ 1525
പത്തനംതിട്ട 1082
ഇടുക്കി 1036
വയനാട് 769
കാസര്‍കോട് 566 .

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1899
കൊല്ലം 1052
പത്തനംതിട്ട 828
ആലപ്പുഴ 970
കോട്ടയം 1025
ഇടുക്കി 228
എറണാകുളം 2279
തൃശൂര്‍ 1242
പാലക്കാട് 943
മലപ്പുറം 1758
കോഴിക്കോട് 2660
വയനാട് 188
കണ്ണൂര്‍ 1143
കാസര്‍കോട് 81

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), ദക്ഷിണാഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 117 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5405 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 266 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 29,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1912 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 4137, തൃശൂര്‍ 3916, എറണാകുളം 3459, തിരുവനന്തപുരം 3188, മലപ്പുറം 2895, കോട്ടയം 2612, ആലപ്പുഴ 2437, പാലക്കാട് 853, കൊല്ലം 1588, കണ്ണൂര്‍ 1338, പത്തനംതിട്ട 1016, ഇടുക്കി 976, വയനാട് 741, കാസര്‍കോട് 544 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, തൃശൂര്‍ 15, കോട്ടയം 11, വയനാട് 10, പത്തനംതിട്ട 6, പാലക്കാട് 5, തിരുവനന്തപുരം, കാസര്‍കോട് 4 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതോടെ 3,39,441 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,93,590 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,24,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,98,442 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 26,169 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3371 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച 13 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 674 ഹോട്സ്‌പോട്ടുകളാണുള്ളത്.