PRINCE LUKOSE| കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

Jaihind News Bureau
Monday, September 8, 2025

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ. പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍ എത്തിക്കും.

2021 ല്‍ മന്ത്രി വി.എന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ഒ.വി ലൂക്കോസിന്റെ മകനാണ്. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്.കെ.എസ്.സി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.