ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് അധിക സീറ്റിന് അർഹതയുണ്ട്: ജോസ് കെ. മാണി

Friday, November 10, 2023

 

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാൻ ജോസ് കെ. മാണി. സീറ്റ് വിഭജന ചർച്ചകൾ മുന്നണിയിൽ ആരംഭിച്ചിട്ടില്ല. ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ. മാണി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.