ചിത്രം തെളിഞ്ഞു: ആകെ 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്, സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 303 പത്രികകള്‍ ലഭിച്ചതില്‍ 243 സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. 21 സ്ഥാനാര്‍ത്ഥികളുമായി ആറ്റിങ്ങലാണ് രണ്ടാംസ്ഥാനത്താണ്. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാംതീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്ജെന്ററുകളുണ്ട്. 19പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11 എന്‍.ആര്‍.ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. ഏറ്റവുംകൂടുതല്‍ ഭിന്നശേഷിക്കാരുള്ളത് കോഴിക്കോട്.

തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കും. പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുത്. സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍പാടില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വന്ന പരാതികളില്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Election Commissionelection 2019chief election officer
Comments (0)
Add Comment