പുനർജനി ഫയലില്‍ മാത്രം; ഇടുക്കി മലയോര ജനതയെ ഈ ബജറ്റിലും കബളിപ്പിച്ചെന്ന് ആരോപണം

പുനർജനിയെന്ന പേരിൽ 5000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ച് മലയോര ജനതയെ കബളിപ്പിച്ചിട്ട് ഒരു വർഷം തികയുമ്പോൾ പുതിയ ബഡ്ജറ്റിലൂടെ വീണ്ടും സർക്കാർ ഇടുക്കിയിലെ മലയോര ജനതയെ കബളിപ്പിക്കുകയാണെന്ന് ആരോപണം. ജില്ലയിലെ കർഷകസംഘടനകളും പ്രതിപക്ഷകക്ഷികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഡ്ജറ്റിൽ ജില്ലയോടുള്ള അവഗണന ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ഇടുക്കിയിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിൽ ഒരു മന്ത്രിയും പിന്തുണക്കുന്ന മറ്റ് രണ്ട് എം.എൽഎമാരും ഉണ്ടായിട്ടും പ്രളയത്തിൽ തകർന്ന ഇടുക്കിയെ കരകയറ്റുവാൻ കഴിഞ്ഞ ബഡ്ജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിരുന്നില്ല. ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് സർക്കാർ 5,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഒരു വർഷമായിട്ടും നയാപൈസ പോലും ജില്ലയിൽ സർക്കാർ പാക്കേജിന്‍റെ ഭാഗമായി ചെലവഴിച്ചിട്ടില്ല.

എന്നാൽ പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ ഒരു സർക്കാർ ഉത്തരവ് പോലും പുറപ്പെടുവിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഒരു വർഷം കഴിയുമ്പോൾ പാക്കേജ് എവിടെയെന്ന ഇടുക്കി നിവാസികളുടെ ചോദ്യത്തിന് മറ്റൊരു പാക്കേജ് പ്രഖ്യാപിച്ചാണ് സർക്കാണ് മറുപടി നൽകിയിരിക്കുന്നത്. കഴിഞ്ഞ പാക്കേജ് പോലെ ഇതും പ്രഖ്യാപനം മാത്രമാകുമെന്നതിൽ ജനങ്ങൾക്ക് സംശയമേതുമില്ല.

https://www.youtube.com/watch?v=CL0DbPGgGzk

Idukki#KeralaBudget2020Punarjani
Comments (0)
Add Comment