സംസ്ഥാന ബജറ്റ് 2021 ധനമന്ത്രി അവതരിപ്പിക്കുന്നു

Jaihind Webdesk
Friday, June 4, 2021

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റിലെ എല്ലാ നിർദേശങ്ങളും ഈ സർക്കാർ നടപ്പാക്കുമെന്നും ആരോഗ്യവും ഭക്ഷണവും തൊഴിലും ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും, ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും പ്രഖ്യാപിച്ചു.