ഐഎസ്എല്‍ : കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും

Jaihind Webdesk
Sunday, December 16, 2018

KeralaBlasters

 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ ആദ്യ ഷെഡ്യൂളിലെ അവസാന മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും. സീസണിൽ ഒരു ജയം മാത്രം സ്വന്തമായുള്ള ബ്ലാസ്റ്റേഴ്സ് ആശ്വാസ ജയത്തിനായാണ് ഇറങ്ങുന്നത്.

കഴിഞ്ഞ ഏഴുമത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുകയാണ് മുംബൈ. ജോർജ് കോസ്റ്റയുടെ പരിശീലനത്തിൻ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് മത്സരങ്ങളിലും വിജയം കാണാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. ഇതുവരെ പതിനാലു ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് നേട്ടം പതിനൊന്നു ഗോളുകള്‍ മാത്രമാണ്.

വിജയ തുടക്കത്തോടെ വന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ റാങ്കിങ്ങില്‍ അവസാന പകുതിയിലും തോൽവിയോടെ തുടങ്ങിയ മുംബൈ റാങ്കിങ്ങിന്‍റെ ആദ്യപകുതിയിലും ആണ്. ഏഷ്യ കപ്പിന് മുന്നോടിയായുള്ള ഇടവേളയ്ക്കു മുമ്പായി നടക്കുന്ന അവസാന മത്സരത്തിലെങ്കിലും വിജയം കണ്ടെത്താനുള്ള പ്രതീക്ഷയിലാണ് മഞ്ഞപ്പട.