MK SANU| പ്രൊഫ. എം.കെ സാനുവിന് വിട നല്‍കാന്‍ കേരളം

Jaihind News Bureau
Sunday, August 3, 2025

പ്രൊഫസര്‍ എം കെ സാനുവിന് കേരളം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍് സംസ്‌കാരം നടക്കും. ഇന്നലെ വൈകുന്നേരത്തോട് കൂടിയായിരുന്നു മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ സാനുമാഷിന്റെ വിയോഗം. കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചത്.

രാവിലെ 8 മണിയോടെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഒമ്പതു മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനവും നടന്നു. ഇതിനുശേഷം പത്തുമണി മുതലാണ് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം തുടങ്ങിയത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരുിക്കെയായിരുന്നു മരണം. ന്യുമോണിയ ബാധിച്ചതാണ് മരണകാരണം.