ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമെന്ന് പ്രതിപക്ഷം നിയമസഭയില്‍. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ബ്രൂവറി-ഡിസ്റ്റിലറി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. എന്നാല്‍ പ്രതിപക്ഷത്തിന് ഇക്കാര്യം ശൂന്യവേളയില്‍ അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം എട്ടാം ദിവസത്തിലേക്ക്കടന്നു. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ധാര്‍ഷ്ട്യത്തോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.