കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി

Jaihind News Bureau
Thursday, December 31, 2020

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. അടിയന്തരമായി നിയമങ്ങൾ റദ്ദാക്കണമെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമേയത്തിൽ പ്രതിപക്ഷം മൂന്ന് ഭേദഗതികൾ നിർദേശിച്ചു. ഗവർണറുടെ കാലുപിടിച്ച് സമ്മേളനം ചേരേണ്ടിയിരുന്നില്ലെന്നും കെ.സി. ജോസഫ് വിമർശിച്ചു.

കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷകർ നടത്തുന്നത് ഐതിഹാസിക സമരമാണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമേയത്തിൽ പ്രതിപക്ഷം മൂന്ന് ഭേഗദതികൾ നിർദേശിച്ചു. കേന്ദ്ര നിയമങ്ങൾ ജനാധിപത്യത്തോടുളള വെല്ലുവിളിയാണെന്ന് കെ.സി ജോസഫ് ചൂണ്ടികാട്ടി. കർഷകപ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവർണറുടെ കാലുപിടിച്ച് സമ്മേളനം ചേരേണ്ടിയിരുന്നില്ലെന്നും കെ.സി. ജോസഫ് വ്യക്തമാക്കി

പ്രമേയത്തിൽ ഗവർണർക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് മുസ്ലീംലീഗ് ആവശ്യപ്പെട്ടു. കൃഷിയെ പൂർണമായും കേന്ദ്ര നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുന്നതായി റനവ്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. വിവിധ കക്ഷി നേതാക്കളും പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.