വിഎസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാര്‍ ഒഴിപ്പിക്കല്‍ സിപിഐ തീരുമാനം; വിഎസ് ഇടപെട്ട് മേല്‍ക്കൈ നേടാന്‍ ശ്രമം നടത്തിയെന്ന് കെഇ ഇസ്മയില്‍

Jaihind Webdesk
Thursday, October 19, 2023


വിഎസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാര്‍ ഒഴിപ്പിക്കല്‍ സിപിഐ തീരുമാനമാണെന്ന് സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ.ഇ ഇസ്മയില്‍ പറഞ്ഞു്. അതില്‍ വിഎസ് ഇടപെട്ട് മേല്‍ക്കൈ നേടാന്‍ ശ്രമം നടത്തിയെന്നും കെ ഇ ഇസ്മയില്‍ വെളിപ്പെടുത്തി. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. ആദ്യ ദൗത്യം പാളിയത് ദൗത്യസംഘത്തിന്റെ പിഴവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.