മദ്യനിരോധനം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

Jaihind Webdesk
Saturday, February 2, 2019

മദ്യ നിരോധനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കണമെന്ന് കെസിബിസി സർക്കുലറിൽ ആവശ്യപ്പെട്ടു.

പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കി മദ്യശാലകൾ തുടങ്ങാൻ അനുമതി നൽകിയത് പ്രകടന പത്രികയ്ക്ക് വിരുദ്ധമാണെന്ന് കെ സി ബി സി ആരോപിക്കുന്നു. സമൂഹത്തെ മദ്യമെന്ന വിപത്തിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും കെ സി ബി സി വിശദമാക്കുന്നു. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിർമ്മിക്കണം . പ്രതിവർഷം 10 ശതമാനം ബെവ് കോ ഓട്ട്‌ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും കെസിബിസി വിമർശനം. മദ്യവിരുദ്ധ ഞായർ ആചരത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ഇറക്കിയ സർക്കുലറിലാണ് വിമർശനം.