അതിർത്തിയിലെ പ്രശ്നങ്ങളില്‍ വീഴ്ച മറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി; വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരം

Jaihind News Bureau
Friday, June 26, 2020

ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഷഹീദോ കോ സലാം ദിവസില്‍ പങ്കുചേർന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാജസ്ഥാനില്‍ നിന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇന്ന് പാര്‍ലമെന്റിലെത്തിയ അദ്ദേഹം പാര്‍ലമെന്‍റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പിലാണ് സൈനികര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചത്.

രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം ഒറ്റകെട്ടായി നിൽക്കുക്കയാണ്. എന്നാൽ ധീര ജവാന്മാരുടെ ജീവൻ നഷ്ടപെടുന്ന തരത്തിലേക്ക് അതിർത്തിയിലെ പ്രശ്നങ്ങൾ എത്തിയതിൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യം ആവശ്യപ്പെടുന്ന ആത്മാർത്ഥതയോടയുള്ള നടപടികൾ ഈക്കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാജസ്ഥാനത്തിൽ നിന്നും രാജ്യ‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഇന്ന് ആദ്യമായി പാർലമെൻറ്റിലെത്തി. നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ച്, തിരിച്ചറിയൽ കാർഡ് വാങ്ങിയശേഷം പാർലമെൻറ് മന്ദിരത്തിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ, ധീര സൈനികർക്കു ആദരാഞ്ജലികളർപ്പിച്ചു കൊണ്ട്
കോൺഗ്രസ് പാർട്ടി ഇന്ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന “ഷഹീദോ കോ സലാം ദിവസ്” ന്റെ ഭാഗമായി നടത്തുന്ന “സ്പീക്ക് അപ്പ് ഫോർ ജവാൻസ്‌” ഓൺലൈൻ കാമ്പയിനിൽ പങ്കുചേർന്നു. ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബു അടക്കമുള്ള രാജ്യത്തിന്റെ ധീരരായ ജവാന്മാർക്ക് പ്രണാമങ്ങൾ അർപ്പിച്ചു.

ഒരിടവേളയ്ക്കു ശേഷം പാർലമെന്റിലെത്തിയ ആദ്യദിവസം തന്നെ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്കു പ്രണാമങ്ങൾ അർപ്പിക്കാനായതിൽ അനല്പമായ അഭിമാനമുണ്ട്.

രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ജനങ്ങൾ സർക്കാരിനൊപ്പം ഒറ്റകെട്ടായി നിൽക്കുക്കയാണ്. എന്നാൽ ധീര ജവാന്മാരുടെ
ജീവൻ നഷ്ടപെടുന്ന തരത്തിലേക്ക് അതിർത്തിയിലെ പ്രശ്നങ്ങൾ എത്തിയതിൽ
കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറച്ചു പിടിക്കാനാണ് അവർ ശ്രമിക്കുന്നത്. രാജ്യം ആവശ്യപ്പെടുന്ന ആത്മാർത്ഥതയോടയുള്ള നടപടികൾ ഈക്കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്.

രാജ്യ താല്പര്യമുയർത്തിപ്പിച്ചു കൊണ്ട് കോൺഗ്രസ് പാർട്ടി “ഷഹീദോ കോ സലാം ദിവസ്” ന്റെ ഭാഗമായി നടത്തുന്ന “സ്പീക്ക് അപ്പ് ഫോർ ജവാൻസ്‌” എന്ന ഈ ഓൺലൈൻ ക്യാമ്പയ്‌നിൽ പങ്കുചേരാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.