കോൺഗ്രസിലെ കാര്യങ്ങൾ മുസ്ലീം ലീഗ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രചരണം ദുഷ്ട ലാക്കോടെയെന്ന് കെ.സി.വേണുഗോപാൽ

Jaihind News Bureau
Monday, December 21, 2020

കോൺഗ്രസിലെ കാര്യങ്ങൾ മുസ്ലീം ലീഗ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രചരണം ദുഷ്ട ലാക്കോടെയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നു. കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ല. സിപിഎം വർഗീയ പാർട്ടികളുമായി സഖ്യം ചേർന്നു. വർഗീയ കക്ഷികളുമായി ചേർന്നാണ് വോട്ട് വർദ്ധിപ്പിച്ചത്. എ ഐ സി സി സംഘം തോൽവി പരിശോധിക്കുന്നുണ്ട്. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ.സി.വേണുഗോപാൽ എം പി കണ്ണൂരിൽ പറഞ്ഞു.