ആനയെ കൊന്ന സംഭവത്തിന് ബിജെപി സാമുദായിക നിറം നൽകാന്‍ ശ്രമിക്കുന്നു : കെ.സി വേണുഗോപാൽ

Jaihind News Bureau
Thursday, June 4, 2020

K.C-Venugopal-1

ഗർഭിണിയായ ആനയെ പടക്കം വെച്ചു കൊന്ന സംഭവത്തിന് സാമുദായിക നിറം നൽകാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുതിർന്ന ബിജെപി നേതാക്കൾ മനപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. യാതൊരു ബന്ധവുമില്ലാതെ രാഹുൽ ഗാന്ധിയുടെ പേര് പോലും ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചു എന്നും കെ സി വേണുഗോപാൽ പറഞ്ഞു.