ചിദംബരത്തിന്‍റെ അറസ്റ്റ്: സി.ബി.ഐയുടെ വാദം അസംബന്ധമെന്ന് കെ.സി. വേണുഗോപാല്‍

Jaihind Webdesk
Thursday, August 22, 2019

ന്യൂഡല്‍ഹി: ചിദംബരത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സി ബി ഐ യുടെ വാദം അസംബന്ധമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കൊലക്കേസ് പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തനെതിരെ കേസെടുത്തത്. അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ ഉദ്ദേശ്ശത്തോടെയാണ് എത്തിയത്. അറസ്റ്റില്‍ നിന്ന് ചിദംബരം ഒളിച്ചോടിയിട്ടില്ല. ചിദംബരത്തിനു നേരെ നടന്നത് രാഷ്ട്രീയ വേട്ടയാടല്‍ നിയമപരമായി നേരിടും. ഒളിവില്‍ പോയി, സിബിഐ സംഘത്തിന് ഗേറ്റ് തുറന്നു നല്‍കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ തെറ്റാണ്. അത്തരത്തില്‍ മുമ്പ് ഒളിച്ചോടിയിട്ടുള്ളത് അമിത് ഷാ ആണ്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിന് വഴങ്ങി കൊടുക്കില്ലെന്നും കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.