കേന്ദ്ര സർക്കാരിന്റെ 5 വർഷത്തെ ദുർഭരണത്തിനെതിരായ തിരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണ നടക്കുന്നത് എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അഞ്ച് വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാർ ധ്രുവീകരണത്തിലൂടെ വോട്ട് നേടാൻ ശ്രമിക്കുന്നു. ഫ്രഞ്ച് ഗവൺമെന്റും അനിൽ അംബാനിയും തമ്മിൽ എന്താണ് ബന്ധം. എന്തിനാണ് അംബാനിക്ക് ഇത്ര പണം അനുവദിച്ചത്.
തൊഴിലില്ലായ്മയും , സ്ത്രീ സുരക്ഷയും ഉൾപ്പെടെ മോദിയുടെ പരാജയങ്ങള്‍ കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയമാക്കും.
ശബരിമല വിഷയത്തിൽ ഒന്നും ചെയ്യാത്ത മോദി സർക്കാർ. ഇപ്പോൾ ശബരിമല വിഷയം ഉന്നയിക്കുന്നു. എന്തു കൊണ്ട് ഓർഡിനൻസ് ഇറക്കിയില്ല. ഈ നാടകം ജനങ്ങൾ സഹിക്കില്ല. സി പി എമ്മിന്റെയും കേന്ദ്രത്തിന്റെയും ഒത്തുകളി ശബരിമല വിഷയത്തിൽ വ്യക്തമാണ്.
144 പ്രഖ്യാപിച്ചത് കേന്ദ്രം പറഞ്ഞിട്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. ബിജെപിയും സി പി എമ്മും ശബരിമല വിഷയത്തിൽ ജനങ്ങളോട് മാപ്പ് പറയണം. വോട്ട് തേടാൻ മാത്രം ശബരിമല വിഷയം ഉന്നയിക്കുന്നവർ … മറ്റൊന്നും പറയാൻ ഇല്ലാത്തതിനാൽ വർഗീയ ധ്രുവീകരണം നടത്തുന്നു.
കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തും. വിശ്വാസ സമൂഹത്തെ സംരക്ഷിക്കുന്ന നിയമനിർമാണം നടത്തും. ശബരിമല മാത്രമല്ല ഒരു പാട് വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായും. കോണ്ഗ്രസിന്റെ സിറ്റിങ് സീറ്റിൽ രാഹുൽ ഗാന്ധിയെ മത്സരിക്കുന്നതിൽ സി പി എമ്മിന് എന്തിനാണ് ഇത്ര അങ്കലാപ്പ്? – കെ.സി. വേണുഗോപാല്‍ ചോദിച്ചു.
അമേഠിയില്‍ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് യാതൊരു വിശ്വാസ്യതയുമില്ലാത്ത സ്ഥാനാർത്ഥിയാണ്. സ്വന്തം വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പലതവണ വ്യത്യസ്ത സത്യവാങ്മൂലം നല്‍കിയതിലൂടെ ജനാധിപത്യത്തെ വഞ്ചിക്കുകയായിരുന്നു.
റഫേല്‍ അഴിമതിയില്‍ മോദിക്കെതിരെ സി പി എം മൗനം പാലിക്കുന്നു. റാഫേൽ വിഷയത്തിൽ സി പി എം ഒന്നും മിണ്ടുന്നില്ല. സി പി എമ്മിന് മറുപടി നൽകാത്തത് രാഹുലിന്റെ വിശാല മനസ്കത. ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. എൻ ഡി എ കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. ബിജെപി അധ്യക്ഷന്റെ വർഗീയ പരാമർശം – ഇലക്ഷൻ കമ്മീഷൻ സ്വമേ ദയാ കേസെടുക്കണം – കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.