ടി.പി വധക്കേസ്; പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയാല്‍ കേരളമൊന്നടങ്കം എതിര്‍ക്കും, സര്‍ക്കാരിന്‍റെ തീരുമാനം ആത്മഹത്യപരം: കെ.സി. വേണുഗോപാല്‍

Jaihind Webdesk
Saturday, June 22, 2024

 

ആലപ്പുഴ: ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയാല്‍ കേരളമൊന്നടങ്കം എതിര്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സര്‍ക്കാരിന്‍റെ തീരുമാനം ആത്മഹത്യപരമാണ്. മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടിപിയുടേതെന്നും ശിക്ഷാ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് വലിയ വില നൽകേണ്ടിവരും.  പ്രതികൾ പരോളിലിറങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങൾ കണ്ടിരുന്നു. ഇതിനാണോ പരോളെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.