നീറ്റ് പരീക്ഷാ ക്രമക്കേട്; നടന്നത് ചോദ്യപേപ്പർ വിൽപ്പന: കെ.സി. വേണുഗോപാല്‍

Jaihind Webdesk
Saturday, June 22, 2024

 

ആലപ്പുഴ: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചോദ്യപേപ്പർ വിൽപ്പനയാണ് നടന്നതെന്നും ക്രമക്കേട് പുറത്തുവന്നതോടെ എല്ലാ സർക്കാർ പരീക്ഷകളുടെയും വിശ്വാസ്യത തകർന്നുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംഭവത്തില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് ഉത്തരവാദിത്തമുണ്ട്. ഇതിനെല്ലാം കണക്ക് പറഞ്ഞ് മന്ത്രിയെ കൊണ്ട് ലോക്സഭയിൽ ഉത്തരം പറയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  പരീക്ഷാ ക്രമക്കേടില്‍ അന്വേഷണവും പരിഹാരവും ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. വിഷയത്തില്‍ ഇതുവരെയായും പ്രധാനമന്ത്രി മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.