എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ശക്തമായ പോരാട്ടം നടത്തി; ജനങ്ങൾക്ക് നന്ദി: കെ.സി. വേണു​ഗോപാൽ

Jaihind Webdesk
Tuesday, June 4, 2024

 

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണു​ഗോപാൽ. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോൺ​ഗ്രസും ഇന്ത്യ സഖ്യവും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് നടത്തിയത്.

ഇന്ത്യയുടെ ചരിത്രത്തില്ലില്ലാത്തൊരു തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു ഇത്തവണത്തേതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.  ഇന്ത്യയിലെ ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. ഞങ്ങളുടെ കെെയ്യിലുണ്ടായിരുന്ന പണം എടുത്തുകൊണ്ടുപോയി. ഇഡിയും സിബിഐയും ഇൻകംടാക്സും ഞങ്ങളുടെ നേതാക്കളെ പിടിച്ചുകൊണ്ടു പോയി.  ചിലരെ ഭീഷണിപ്പെടുത്തി. ആ ഭീഷണിക്ക് വഴങ്ങി പാർട്ടിയില്‍ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോയി. എന്നിട്ട് കോൺ​ഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കെന്ന് പ്രചാരണം നടത്തി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും അതിനുള്ള വിജയം കെെവരിച്ചുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.