ഇന്ധനവിലയില്‍ കേന്ദ്രത്തിന്‍റേത് കൊടുംകൊള്ള ; ജനകീയ പ്രക്ഷോഭവുമായി കോൺഗ്രസ്‌ മുന്നോട്ട് പോകും : കെ.സി വേണുഗോപാല്‍ എം.പി

Jaihind Webdesk
Friday, June 11, 2021

ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനവിലൂടെ രാജ്യത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഇന്ധനകൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനപ്രകാരം ഡൽഹി പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 135 ഓളം നഗരങ്ങളിൽ പെട്രോൾ വില നൂറു രൂപയും കടന്ന് കുതിക്കുകയാണ്. ഈ വർഷം മാത്രം 44 തവണയാണ് പെട്രോൾ ഡീസൽ വില വർധിപ്പിച്ചത്. ഈ വിലയുടെ സിംഹഭാഗവും കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതിയാണ്. 2014 ൽ 9.20 രൂപയായിരുന്ന പെട്രോളിന് മേലുള്ള കേന്ദ്ര തീരുവ ഇപ്പോൾ 32.9 രൂപയാണ്. വില്പന വിലയുടെ 58% ത്തോളം തുക കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതിയാണ്.

ഇതിന് പുറമെയാണ് സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി. ഏപ്രിൽ 2020 മുതൽ ജനുവരി 2021 വരെയുള്ള കാലയളവിൽ 2.94 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുമ്പോൾ പോലും അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കാതെ കൊടും കൊള്ളക്ക് അവസരമൊരുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പകല്‍ക്കൊള്ള നിർത്താൻ കേന്ദ്രസർക്കാർ തയ്യാറാവുന്നത് വരെ കോൺഗ്രസ്‌ പാർട്ടി ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ദിനംപ്രതി പെട്രോൾ ഡീസൽ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡൽഹിയിലെ ഫിറോസ് ഷാ കോട്ല- ദില്ലി ഗേറ്റിലെ പെട്രോൾ പമ്പിനു മുന്നിൽ ഡൽഹി പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതീകാത്മക സമരത്തിൽ പങ്കെടുത്തു. എ ഐ സി സി ഡൽഹി ഇൻചാർജ് ശക്തി സിംഹ് ഗോഹിൽ, ഡൽഹി പി സി സി അധ്യക്ഷൻ അനിൽ ചൗധരി, വർക്കിംഗ് പ്രസിഡന്റ് ഹാറൂൺ റഷീദ്, മഹിളാ കോൺഗ്രസ് അധ്യക്ഷ അമൃത ധവാൻ തുടങ്ങിയവരും പങ്കെടുത്തു.
രാജ്യത്തെ 135 ഓളം നഗരങ്ങളിൽ പെട്രോൾ വില നൂറു രൂപയും കടന്ന് കുതിക്കുകയാണ്.
ഈ വർഷം മാത്രം 44 തവണയാണ് പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചത്. ഈ വിലയുടെ സിംഹഭാഗവും കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതിയാണ്. 2014 ൽ 9.20 രൂപയായിരുന്ന പെട്രോളിന് മേലുള്ള കേന്ദ്ര തീരുവ ഇപ്പോൾ 32.9 രൂപയാണ്. വില്പന വിലയുടെ 58% ത്തോളം തുക കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതിയാണ്. ഇതിന് പുറമെയാണ് സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി. ഏപ്രിൽ 2020 മുതൽ ജനുവരി 2021 വരെയുള്ള കാലയളവിൽ 2.94 ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതിയിനത്തിൽ സർക്കാർ സമാഹരിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറയുമ്പോൾ പോലും അതിന്റെ ഗുണം ജനങ്ങളിലേക്കെത്തിക്കാതെ കൊടും കൊള്ളക്ക് അവസരമൊരുക്കകയാണ് മോദി സർക്കാർ.
ഈ പകൾക്കൊള്ള നിർത്താൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നത് വരെ കോൺഗ്രസ്‌ പാർട്ടി ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോവും.

 

https://www.facebook.com/kcvenugopalaicc/photos/pcb.3908548622600970/3908548439267655/