‘ആക്രമണം ഉന്നതരുടെ അറിവോടെ; പോലീസ് നോക്കുകുത്തിയായി നിന്നത് എന്തുകൊണ്ട്?’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, June 25, 2022

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നിട്ടും നോക്കി നിന്നത് എന്തുകൊണ്ടാണെന്നും കെ.സി വേണുഗോപാൽ എംപി ആലപ്പുഴയിൽ മാധ്യമങ്ങളോട് ചോദിച്ചു.