കെ.സി വേണുഗോപാൽ എംപിയുടെ അമ്മ അന്തരിച്ചു

Jaihind News Bureau
Wednesday, November 11, 2020

 

കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പിയുടെ അമ്മ കെ.സി ജാനകി അമ്മ (80) കണ്ണൂരിൽ അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം കണ്ടോത്താർ സമുദായ ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.