കെ.സി വേണുഗോപാല്‍ എംപി ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് ദുബായ് ടെര്‍മിനല്‍ ഒന്നിലെത്തും: ‘സമകാലീന ഇന്ത്യയും പ്രവാസവും’ പ്രഭാഷണം വൈകിട്ട് ആറിന് ഷാര്‍ജയില്‍

JAIHIND TV DUBAI BUREAU
Saturday, March 4, 2023

 

ദുബായ്: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പങ്കെടുക്കുന്ന ‘സമകാലീന ഇന്ത്യയും പ്രവാസവും’ എന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും പ്രഥമ പ്രഭാഷണവും കെ.സി വേണുഗോപാല്‍ എംപി നിര്‍വഹിക്കും.

മാര്‍ച്ച് അഞ്ചാം തീയതി ഞായര്‍ വൈകിട്ട് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. നേരത്തെ രാത്രി 7.30ന് നിശ്ചയിച്ചിരുന്ന പരിപാടിയാണ് വൈകിട്ട് ആറ് മണിയിലേക്ക് മാറ്റിയത്. പ്രവാസ ലോകത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് അനുഭാവികളും പരിപാടിയില്‍‌ പങ്കെടുത്ത് വിജയിപ്പിക്കുമെന്ന് ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍ എന്നിവര്‍ അറിയിച്ചു.